തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 1824 പേർ കൂടി കൊവിഡ് ബാധിതരായി. 24മണിക്കൂറിനിടെ 38,929 സാമ്പിളുകളാണ് പരിശോധിച്ചത്. 4.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 252 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1678 പേർ സമ്പർക്കരോഗികളാണ്. 1124 പേരുടെ ഉറവിടം വ്യക്തമല്ല. 11 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 11 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 3364 പേർ രോഗമുക്തി നേടി. അഞ്ച് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറു വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.
19 പേർക്ക് കൂടി ഒമിക്രോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂർ, കണ്ണൂർ ഒന്ന് വീതം. യു.കെയിൽ നിന്ന് വന്ന മൂന്നുപേർക്കും യു.എ.ഇ, അയർലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേർക്ക് വീതവും സ്പെയിൻ, കാനഡ, ഖത്തർ, നെതർലാൻഡ് എന്നിവിടങ്ങളിൽ നിന്നും എത്തിയ ഓരോരുത്തർക്കുമാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.
യു.കെ, ഖാന, ഖത്തർ എന്നിവിടങ്ങളിൽ നിന്നും എത്തിയ ഓരോരുത്തർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് ബാധിച്ചത്. തൃശൂരിലുള്ളയാൾ യു.എ.ഇയിൽ നിന്നും കണ്ണൂരിലുള്ളയാൾ ഷാർജയിൽ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |