SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.58 PM IST

ലേബർ ഡിപ്പാർട്ട്മെന്റ് ഇടപെടണം: എ.ഐ.ടി.യു.സി

shops

ആലപ്പുഴ: കൊവിഡിന്റെ മറവിൽ വേതനം വെട്ടിച്ചുരുക്കിയും, തൊഴിൽ നിഷേധിച്ചും, ആനുകൂല്യം നൽകാതെയും ഷോപ്പ്സ് രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മാനേജ്മെന്റുകളുടെ നടപടിക്കെതിരെ ലേബർ ഡിപ്പാർട്ട്മെന്റ് ശക്തമായ നടപടിക്ക് തയ്യാറാകണമെന്ന് അമ്പലപ്പുഴ താലൂക്ക് ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് അസോസിയേഷൻ എ.ഐ.ടി.യു.സി പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. മിനിമം വേജസ് നടപ്പാക്കാത്ത സ്ഥാപനങ്ങൾ തൊഴിലാളികളുടെ പി.എഫ് അടക്കമുള്ളവ അടയ്ക്കാൻ വിമുഖത കാട്ടുകയാണ്. ലേബർ നിയമങ്ങൾ കർക്കശമായി നടപ്പാക്കി തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആലപ്പുഴ ചടയംമുറി സ്മാരകത്തിൽ നടന്ന കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി. മധു ഉദ്ഘാടനം ചെയ്തു. കെ.എഫ്. ലാൽജി അദ്ധ്യക്ഷനായി. ഭാരവാഹികളായി വി. മോഹൻദാസ് (പ്രസിഡന്റ്), പി.കെ. ബൈജു, വി.ആർ. അശോകൻ, കെ.സലിം (വൈസ് പ്രസിഡന്റ്), ആർ. അനിൽ കുമാർ (ജനറൽ സെക്രട്ടറി), കെ.എഫ്. ലാൽജി, ജെസി, മേരിദാസ് (ജോ. സെക്രട്ടറി). ആർ.ശശിയപ്പൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.