SignIn
Kerala Kaumudi Online
Thursday, 18 April 2024 11.45 AM IST

ഗോകുലത്തിന് വിജയത്തുടക്കം

gokulam

1-0ത്തിന് ചർച്ചിൽ ബ്രദേഴ്സിനെ കീഴടക്കി

കൊൽക്കത്ത : ഐ ലീഗ് ഫുട്ബാളിലെ പുതിയ സീസണിന് വിജയത്തിലൂടെ തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി.ഇന്നലെ പശ്ചിമ ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ ചർച്ചിൽ ബ്രദേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം തോൽപ്പിച്ചത്. 16-ാംമിനിട്ടിൽ നായകൻ ഷരീഫ് മുഖമ്മദ് പെനാൽറ്റിയിലൂടെയാണ് വിജയഗോളടിച്ചത്.

ഗോകുലം താരം റൊണാൾഡ് സിംഗിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് ഷരീഫ് ഗോളാക്കി മാറ്റിയത്. 21-ാം മിനിട്ടിൽ ചർച്ചിലിന്റെ ഒരാക്രമണം ഗോകുലം ഗോളി രക്ഷിത് ദാഗർ വിസ്മയകരമായി തട്ടിയകറ്റി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് രണ്ട് തവണകൂടി രക്ഷിത് ഗോകുലത്തിന്റെ രക്ഷകനായി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഗോകുലത്തിന്റെ താഹിർ സമാന്റെ ഒരു ഷോട്ട് ബാറിൽത്തട്ടിത്തെറിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകളും വല ചലിപ്പിച്ചിക്കാതിരുന്നതോടെ ഗോകുലം വിജയം ആഘോഷിച്ചു.

വിജയത്തോടെ ഗോകുലത്തിന് മൂന്ന് പോയിന്റ് ലഭിച്ചു. പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ലീഗിലെ ഏക കേരള ക്ളബ്.ഇന്നലെ നടന്ന സീസണിലെ ആദ്യ മത്സരത്തിൽ ട്രാവു എഫ്.സിയും ഇന്ത്യൻ ആരോസും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOKULAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.