പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ ഡി.സി.സി നേതൃത്വത്തിൽ ആന്റോ ആന്റണി എം.പി നയിക്കുന്ന ജൻ ജാഗരൺ അഭിയാൻ പദയാത്ര ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം പ്രൊഫ. പി. ജെ.കുര്യൻ, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീർ, നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, ബാബുജോർജ്, മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ, പന്തളം സുധാകരൻ, കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |