തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നും സംസ്ഥാന ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ നാളെ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും.
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ് ധർണ ഉദ്ഘാടനം ചെയ്യും. കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് കെ.എസ്. സജികുമാർ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ കെ.ജി.ഒ.എഫ് ജനറൽ സെക്രട്ടറി ഡോ.വി.എം. ഹാരിസ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, സമരസമിതി നേതാക്കൾ, കെ.ജി.ഒ. എഫ് സംസ്ഥാന - ജില്ലാ ഭാരവാഹികൾ എന്നിവർ സംസാരിക്കും. രാവിലെ 10ന് അയ്യങ്കാളി ഹാളിൽ നിന്ന് മാർച്ച് ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വിഷ്ണു എസ്.പി , ജില്ലാ സെക്രട്ടറി ഡോ. സുമൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |