Kerala Kaumudi Online
Monday, 20 May 2019 6.05 AM IST

ഇന്ത്യയുടെ ആകാശ അതിർത്തി കാക്കാൻ ഇനി അഭിനന്ദനുണ്ടാകും,​ യുദ്ധവിമാനം പറത്തുന്നതിനുള്ള പരിശോധനകളിൽ ഫിറ്റ്

-abhinandan

ശ്രീനഗർ: അതിർത്തി കടന്നെത്തിയ പാക് യുദ്ധ വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാവുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത വിംഗ് കമാൻഡർ അഭിനന്ദൻ അധികം വൈകാതെ യുദ്ധ വിമാനങ്ങൾ പറത്തിയേക്കുമെന്ന് റിപ്പോർട്ട്. ബംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എയറോ സ്പേസ് (ഐ.എ.എം) അഭിനന്ദനെ പരിശോധിച്ച് റിപ്പോർട്ട് നൽകി. പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയ അഭിനന്ദൻ ഒട്ടേറെ പരിശോധനകൾക്ക് വിധേയനായിരുന്നു. വരുന്ന ആഴ്ചകളിലും അഭിനന്ദനെ മറ്റു പരിശോധനകൾക്ക് വിധേയമാക്കും.

തിരിച്ചെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരിക്കുള്ളതായി കണ്ടെത്തിയിരുന്നു. നിലവിൽ ശ്രീനഗറിനുള്ള എയർഫോഴ് നമ്പർ 51 സ്‌ക്വാഡ്രനിലാണ് അഭിനന്ദനുള്ളത്. വിമാനങ്ങൾ പറത്താൻ അനുവദിക്കുന്നതിന് 12 ആഴ്ചകൾ മുൻപു തന്നെ പരിശോധനകൾ പൂർത്തിയാക്കാറാണ് പതിവ്.

കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്ഥാൻ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകർന്ന് അഭിനന്ദൻ പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുൻപെ പാകിസ്ഥാന്റെ എഫ്16 വിമാനം അഭിനന്ദൻ വെടിവെച്ച് വീഴ്ത്തിയിരുന്നു. തുടർന്ന് ആ രാജ്യത്തെ സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ പിന്നീട് പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറുകയായിരുന്നു. ലഹോറിൽ പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടാണ് പാക് സൈന്യം അഭിനന്ദനെ കൈമാറിയത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംഗ് കമാൻഡർ സ്വീകരിക്കാൻ വാഗാ അതിർത്തിയിലെത്തിയിരുന്നു. അഭിനന്ദന്റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WING COMMANDER, ABHINANDAN, VARTHAMAN MAY SOON FLY FIGHTER PLANES AGAIN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY