മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ഭീഷണിക്ക് പിന്നാലെ സണ്ണി ലിയോണിന്റെ പുതിയ ഗാനരംഗത്തിന്റെ പേരും വരികളും മാറ്റാൻ ഒരുങ്ങുന്നു. 'മധുബൻ മേം രാധികാ നാച്ചെ" എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മാറ്റം. ഗാനരംഗം ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തും എന്ന് ആരോപിച്ചാണ് നരോത്തം മിശ്ര രംഗത്തെത്തിയത്.'ലഭിക്കുന്ന ഫീഡ്ബാക്കിന്റെ വെളിച്ചത്തിലും ജനങ്ങളുടെ വികാരങ്ങളെമാനിച്ചും ഞങ്ങൾ മധുബൻ എന്ന ഗാനത്തിന്റെ വരികളും പേരും മാറ്റുന്നു, എന്നാണ് അറിയിപ്പ് . മൂന്ന് ദിവസത്തിനുള്ളിൽ പുതിയ ഗാനം എല്ലാ പ്ലാറ്റ്ഫോമുകളിലും റിലീസ് ചെയ്യുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ഗണനരംഗത്തിനെതിരെ നരോത്തം മിശ്ര പ്രതികരണവുമായി എത്തിയത്. മൂന്ന് ദിവസത്തെ സമയം നൽകും, അതിനുള്ളിൽ സണ്ണി ലിയോണും മറ്റു അണിയറപ്രവർത്തകരും ഗാനം പിൻവലിച്ച് മാപ്പു പറയണം. ഇല്ലാത്തപക്ഷം ഇവർക്കെതിരെ നടപടികൾ സ്വീകരിക്കും എന്നായിരുന്നു മിശ്രയുടെ താക്കീത്നേരത്തെ ഗാനത്തിനെതിരെ മഥുരയിലെ പുരോഹിതർ എത്തിയിരുന്നു. നടിയുടെ നൃത്തം അശ്ലീലം നിറഞ്ഞതാണ് എന്നും അത് മതവികാരങ്ങളെ വൃണപ്പെടുത്തുന്നു. അതിനാൽ ഗാനം നിരോധിക്കണം എന്നാണ് പുരോഹിതർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കനിക കപൂറും അരിന്ദം ചക്രവർത്തിയും പാടിയ 'മധുബൻ" റിലീസ് ചെയ്തത്. 1960ൽ പുറത്തിറങ്ങിയ കോഹിനൂർ എന്ന സിനിമയിൽ മുഹമ്മദ് റാഫി ആലപിച്ച ഗാനത്തിന്റെ റീമേക്കാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |