കളമശേരി: ഏലൂർ നഗരസഭയുടെയും ടൈഗ്രസ്റ്റ് ഫുട്ബാൾ അക്കാഡമിയുടെയും നേതൃത്വത്തിൽ അഞ്ച് മുതൽ പതിനാറ് വയസ് വരെയുള്ള പെൺകുട്ടികൾക്കുള്ള സൗജന്യ ഫുട്ബാൾ കോച്ചിംഗ് ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. മുൻ നാഷണൽ വനിതാ ഫുട്ബാൾ താരം എ.എസ്. മെറീന, മുൻ ഐ.ടി.ഐ. ഫിസിക്കൽ ഇൻസ്ട്രക്ടർ പി.എച്ച്. മുംതാസ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.ടി.വിനോദ്, കൗൺസിലർമാരായ ടി.എം. ഷെനിൻ അംബികാ ചന്ദ്രൻ, പി.ബി. രാജേഷ്, പി.എം. അയൂബ്, പി.ബി. ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |