തൃശൂർ : വടക്കുന്നാഥ ക്ഷേത്രത്തിൽ ഇന്ന് ഒരു ഭക്തൻ 26 പവൻ തൂക്കം വരുന്ന മുല്ലമൊട്ടു മാലയും പാർവതി ദേവിക്ക് 10 പവൻ തൂക്കം വരുന്ന കാശുമാലയും സമർപ്പിച്ചു. 15 ലക്ഷം രൂപ വില വരുന്ന ഈ മാലകൾ സമർപ്പിച്ച ചടങ്ങിൽ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ എം.ജി ജഗദീഷ്, ദേവസ്വം മാനേജർ പി.കൃഷ്ണകുമാർ, അസിസ്റ്റന്റ് ശങ്കരനാരായണൻ, സമിതി പ്രസിഡന്റ് പി.പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ.ഹരിഹരൻ എന്നിവർ പങ്കെടുത്തു.
നോട്ടറി അഭിഭാഷകരുടെ സമ്മേളനം
തൃശൂർ : നോട്ടറി അഭിഭാഷകരുടെ പ്രാക്ടീസ് ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന നോട്ടറി ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ഈ മേഖലയിലെ അഭിഭാഷകർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി നോട്ടറി അഭിഭാഷകർ സംഘടന രൂപീകരിക്കും. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നാലിന് പേൾ റീജൻസിയിൽ നടക്കുന്ന അഭിഭാഷകരുടെ സമ്മേളനം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ അഡ്വ. ജോസ് മേച്ചേരി, അഡ്വ. പി.കെ അശോകൻ, അഡ്വ.അബ്ദുൾ ഖാദർ, അഡ്വ.മുഹമ്മദ് ഇക്ബാൽ എന്നിവർ പങ്കെടുത്തു.
ഭരത് പി.ജെ ആന്റ്ണി സ്മാരക അവാർഡ്
തൃശൂർ : ഭരത് പി.ജെ ആന്റണി സ്മാരക അവാർഡുകൾ പ്രഖ്യാപിച്ചു. നാടക ഡോക്യുമെന്ററി, ഷോട്ട് ഫിലിമുകൾ, ഫോക്കസ് സോളോ ആക്ടിംഗ് തുടങ്ങി വിവിധ മേഖലകളിലായി 99 അവാർഡുകളാണ് വിതരണം ചെയ്യുകയെന്ന് ഭാരാവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 30 ന് വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാഡമിയിൽ മുൻമന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. നാടക സിനിമ അഭിനയ പ്രതിഭ അവാർഡ് ബാബു അന്നൂരിന് വൈശാഖൻ സമ്മാനിക്കും. പത്രസമ്മേളനത്തിൽ ഡോ.സി.രാവുണ്ണി, ബിന്നി ഇമ്മട്ടി, അഡ്വ.പ്രേംപ്രസാദ്, ചാക്കോ ഡി.അന്തിക്കാട്, അഡ്വ. കെ.ആർ അജിത്ത് ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സമത പുരസ്കാരം
തൃശൂർ : സ്ത്രീകളുടെ കൂട്ടായ്മയായ സമതയുടെ അതിജീവന പുരസ്കാരം ലിനി പുതുശേരിക്ക് സമ്മാനിക്കും. കനൽ പുരസ്കാരം എസ്.ആർ. ആശ, ജ്വാല പുരസ്കാരം ഡോ.എം.ലീലാവതി, ജൈവസമൃദ്ധി പുരസ്കാരം എം.ഗീത എന്നിവർ സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. പത്രസമ്മേളനത്തിൽ മാനേജിംഗ് ട്രസ്റ്റി പ്രൊഫ.ടി.എ ഉഷകുമാരി, ചെയർപേഴ്സൺ ടി.ജി അജിത, ട്രഷറർ എ.കൃഷ്ണകുമാരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |