തൃക്കാക്കര: കിഴക്കമ്പലത്ത് നടന്നത് താലിബാൻ മോഡൽ ആക്രമണമാണെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. കിറ്റെക്സിന്റെ നിയന്ത്രണത്തിലുളള തൊഴിലാളി ക്യാമ്പിൽ ലഹരി വസ്തുക്കൾ എങ്ങനെ എത്തി എന്നതിനെക്കുറിച്ചും അന്വേഷിക്കണം. സി.സി.ടി.വി ക്യാമറകൾ ഉണ്ടായിട്ടും അവിടെ നടക്കുന്ന സംഭവങ്ങൾ അറിഞ്ഞില്ലെന്ന സാബു ജേക്കബിന്റെ വാദം വിശ്വസനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവം കേരള പൊലീസിനാകെ നാണക്കേടായി. തൊഴിലാളികൾ ഉണ്ടാക്കുന്ന ക്രിമിനൽ പ്രശ്നങ്ങളുടെ തുല്യഉത്തരവാദിത്വം തൊഴിലുടമയ്ക്കുമുണ്ട്. കിറ്റെക്സിന് ഈ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അന്യംസംസ്ഥാന തൊഴിലാളികളിൽ ബഹുഭൂരിഭാഗവും മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |