SignIn
Kerala Kaumudi Online
Thursday, 25 April 2024 9.42 PM IST

കേരളത്തെ ദൈവത്തിന്റെ നാടാക്കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനം: പന്ന്യൻ രവീന്ദ്രൻ

pannyan
കെ.വി. മൂസാൻകുട്ടി മാസ്റ്റർ-സി.കൃഷ്ണൻ അനുസ്മരണ സമ്മേളനം സി.പി.ഐ ദേശീയ കൺട്രോൾകമ്മിഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്:ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ദൈവത്തിന്റെ നാടായി കേരളത്തെ മാറ്റിയതെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ.. സാതന്ത്ര്യ സമരസേനാനിയും കെ.വി. മൂസാൻകുട്ടി മാസ്റ്റർ-സി.കൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം വേലിക്കാത്ത് രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പി.സന്തോഷ്‌കുമാർ അനുസ്മരണ പ്രഭാഷണവും സംസ്ഥാന കൗൺസിലംഗം വി.പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തി സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം സി.പി.സന്തോഷ്‌കുമാർ,കോമത്ത് മുരളീധരൻ എന്നിവർ സംസാരിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.നാരായണൻ, പി.ലക്ഷ്മണൻ, ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റർ പി.കെ.അബ്ദുൾ ഗഫൂർ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി പി.എ. ഇസ്മയിൽ എന്നിവർ പങ്കെടുത്തു. സി.പി.ഐ. തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി.വി. കണ്ണൻ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.