ശ്രീകൃഷ്ണപുരം: രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങൾ കത്തുസൂക്ഷിക്കേണ്ടവരാണ് രാഷ്ട്രീയ പ്രവർത്തക രെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പൊതു പ്രവർത്തന രാഷ്ട്രീയ രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട കരിമ്പുഴയിലെ പി.എ തങ്ങൾക്ക് നൽകിയ സ്നേഹാദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉപഹാര സമർപ്പണം നടത്തി. കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി സപ്ലിമെന്റ് പ്രകാശനം നിർവഹിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ എൻ ഷംസുദ്ദീൻ, കെ. പ്രേംകുമാർ, കാംകോ ചെയർമാൻ കെ.പി. സുരേഷ് രാജ്, ബി.ജെ.പി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാൽ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, കളത്തിൽ അബ്ദുള്ള, മരക്കാർ മാരായമംഗലം ജില്ല പഞ്ചായത്ത് അംഗങ്ങൾ, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഡോക്യുമെന്ററി പ്രകാശനവും ചടങ്ങിനുശേഷം സംഗീതവിരുന്നും ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |