Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

കേരളത്തില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സി.ആര്‍ നീലകണ്ഠന് സസ്‌പെന്‍ഷന്‍

news

1. കേരളത്തില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന് സസ്‌പെന്‍ഷന്‍. എ.എ.പി കേന്ദ്ര നേതൃത്വത്തിന്റേത് ആണ് തീരുമാനം. നീലകണ്ഠന് എതിരായ നടപടി, രാഷ്ട്രീയകാര്യ സമിതിയോട് ആലോചിക്കാതെ യു.ഡി.എഫിന് പിന്തുണ അറിയിക്കുന്നതായി വാര്‍ത്താ സമ്മേളനം നടത്തിയതിന് എന്ന് സോമനാഥ് ഭാരതി. സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി ഇടതു മുന്നണിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു2. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം ആയത്. പാര്‍ട്ടി നടപടി അംഗീകരിക്കുന്നതായി സി.ആര്‍ നീലകണ്ഠന്‍. പാര്‍ട്ടി ആശയങ്ങള്‍ തുടരും. നടപടി എടുക്കാന്‍ ദേശീയ നേതൃത്വത്തിന് അവകാശം ഉണ്ട്. എന്‍.ഡി.എയെ തോല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കണം എന്നായിരുന്നു പാര്‍ട്ടി നിലപാട്. അത് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് നയം ഉണ്ടാക്കിയതെന്നും സി ആര്‍ നീലകണ്ഠന്റെ വിശദീകരണം

3. കേരളത്തില്‍ നാളെ കലാശക്കൊട്ട നടക്കാനിരിക്കെ പത്തനംതിട്ടയെ ഇളക്കി മറിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോ. മഴയെ അവഗണിച്ച് ആവേശം ചോരാതെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത് നിരവധി പ്രവര്‍ത്തകര്‍. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ സാധ്യത ഉള്ള പത്തനംതിട്ട മണ്ഡലത്തില്‍ ദേശീയ അധ്യക്ഷനെ തന്നെ രംഗത്ത് ഇറക്കി വിശ്വാസ സംരക്ഷണം എന്നതില്‍ ഊന്നല്‍ നല്‍കി പ്രചാരണം കൊഴുപ്പിച്ച് മുന്നണി

4. പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധന്‍പിള്ള, ജനപക്ഷം നേതാവ് പിസി ജോര്‍ജ്, മുന്‍ ക്രിക്കറ്റ് താരവും പ്രവര്‍ത്തകനുമായ ശ്രീശാന്ത് എന്നിവരും റോഡ് ഷോയില്‍ പങ്കെടുക്കുന്നു. 7 നിയമസഭാ മണ്ഡലത്തില്‍ നിന്നും റോഡ് ഷോയില്‍ വന്‍തോതില്‍ പ്രവര്‍ത്തകരെ അണിനിരത്തി ബി.ജെ.പി. വിജയ പ്രതീക്ഷ ഉള്ള മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും സുരക്ഷ പ്രശ്നങ്ങള്‍ കാരണം സാധിച്ചിരുന്നില്ല

5. കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എതിരെയും കേസ് കോടതി നിര്‍ദ്ദേശം. നടപടി, കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന്. കേസിന്റെ വിചാരണയ്ക്കിടെ മാതാപിതാക്കള്‍ പ്രതി റോബിന്‍ വടക്കും ചേരിക്ക് എതിരെ കൂറ് മാറിയിരുന്നു. മാതാപിതാക്കള്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുത്ത് വിചാരണ നടത്താനാണ് നിര്‍ദ്ദേശം

6. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തി ആകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയ കേസില്‍ 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് തലശേരി പോക്‌സോ കോടതി ഫാദര്‍ റോബി വടക്കുംചേരിക്ക് ശിക്ഷ വിധിച്ചത്. ഇതിന് എതിരെ ഫാദര്‍ റോബിന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തനിക്ക് എതിരെ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളെന്നും ബന്ധം നടന്നത് ഉഭയ സമ്മത പ്രകാരമെന്നും അപ്പീലില്‍ ഫാദര്‍ റോബിന്‍. പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി കണക്കാക്കണം എന്ന ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു

7. മോദിയുടെ ജീവിതം പ്രമേയമാക്കിയ വെബ് പരമ്പരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. ഇേേറാസ് നൗ പ്രക്ഷേപണം ചെയ്ത് വെബ് പരമ്പരയ്ക്കാണ് വിലക്ക്. അഞ്ച് എപ്പിസോഡുകളാണ് വെബ് പരമ്പരയില്‍ ഉണ്ടായിരുന്നത്. ഇതുവരെ പ്രക്ഷേപണം ചെയ്ത എപ്പിസോഡുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കാനും നിര്‍ദ്ദേശം. മോദി- ദ് ജേര്‍ണി ഓഫ് കോമണ്‍ മാന്‍ എന്ന വെബ് സീരിസാണ് വിലക്കിയത്

8. താന്‍ പ്രതിരോധമന്ത്രി ആയിരിക്കെ മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക് നടത്തി എന്ന വെളിപ്പെടുത്തലുമായി എ.കെ ആന്റണി. സാധാരണ ആരും ഇത് പുറത്ത് പറയാറില്ല. പട്ടാളത്തെ രാഷ്ട്രീയവത്കരിക്കുക ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ശബരിമല ആചാരം സംരക്ഷിക്കും എന്ന് പറയുന്ന മോദി മമ്മൂട്ടിയേക്കാളും അമിതാഭ് ബച്ചനെക്കാളും നല്ല നടനെന്നും ആന്റണി

9. ജാതിയുടേയോ മതത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. തനിക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് ഇക്കാലത്തിനിടയില്‍ ചെയ്തു കാണിച്ചു. ടൂറിസവും ഐ.ടിയുമാണ് വികസനത്തിന്റെ പ്രധാന മേഖലയായി കാണുന്നത്. അതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. അറുപത് വര്‍ഷം നടന്നതിനേക്കാള്‍ വികസനം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടന്നിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു

10. അമേഠിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി തടസവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം എന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ 22ന് സൂക്ഷമ പരിശോധന നടക്കും. നാമ നിര്‍ദ്ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവുകള്‍ ഉണ്ടെന്നാണ് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി ധ്രുവ് ലാലിന്റെ ആരോപണം

11. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ യുദ്ധ വിമാനങ്ങള്‍ പറത്താന്‍ വീണ്ടും എത്തുമെന്ന് റിപ്പോര്‍ട്ട്. യുദ്ധ വിമാനങ്ങള്‍ പറത്തുന്നതിനുള്ള പരിശോധനകളില്‍ അഭിനന്ദന്‍ ഫിറ്റാണെന്ന് ബംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയറോ സ്‌പേസ് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ 27നാണ് അതിര്‍ത്തി കടന്ന് എത്തിയ പാക് യുദ്ധ വിമാനത്തെ തുരത്തുന്നതിനിടെ അഭിനന്ദന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാവുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്തത്

12. ടിക് ടോക്ക് നിരോധിച്ചു എങ്കിലും ആപ്പിന്റെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ 12 ഇരട്ടി കൂടിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ആപിന്റെ നിരോധനം നിലവില്‍ വന്ന് നാല് ദിവസത്തിനുള്ളിലാണ് ഡൗണ്‍ലോഡ് വ്യാപകമായി വര്‍ദ്ധിച്ചത്. ടിക് ടോക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. മൂന്നാം കക്ഷി വെബ് സൈറ്റുകളില്‍ നിന്നാണ് ഇപ്പോള്‍ ആപ് പ്രധാനമായും ഡൗണ്‍ലോഡ് ചെയ്യുന്നത്.

13. പന്ത്രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും. മകള്‍ ആരാധ്യയോടൊപ്പം മാലിദ്വീപിലെ നിയാമയിലാണ് താരങ്ങളുടെ വിവാഹ വാര്‍ഷിക ആഘോഷം. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഐശ്വര്യയും അഭിഷേകും തന്നെ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചത്. ജീവിതതത്തിലെ നായികാ നായകന്‍മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവും ഒടുവില്‍ സ്‌ക്രീനില്‍ ഒന്നിച്ചത്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, CR NEELAKANDAN, SUSPENDED FOR SUPPORTING UDF
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY