കൊല്ലം: ശ്രീ വിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘം സംഘടിപ്പിക്കുന്ന അഞ്ചാമത് പഞ്ചവേദ സദ്മത്തിന്റെ തൊഴിൽ കാർഷിക സമ്മേളനം അഖില കേരള വിശ്വകർമ്മ മഹാസഭ ഡയറക്ടർ ബോർഡ് മെമ്പർ ടി.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വിശ്വകർമ്മ വേദപഠന കേന്ദ്രം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൽ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് പാളയം സതീഷ് മുഖ്യപ്രഭാഷണം നടത്തി. സി.എം.പി ജില്ല ജോയിന്റ് സെക്രട്ടറി വി.വിജയൻ, വെള്ളിമൺ സുകുമാരൻ ആചാരി, എ.കെ.വി.എം.എസ് കൊല്ലം യൂണിയൻ സെക്രട്ടറി കൈതക്കുഴി സത്യശീലൻ, സുദേവൻ, ചന്ദ്രമോഹനൻ മുളങ്കാടകം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |