Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

ശബരിമല പരാമര്‍ശിച്ച് വീണ്ടും ബി.ജെ.പി കേന്ദ്ര നേതാക്കളുടെ വോട്ട് തേടല്‍

news

1. ശബരിമല പരാമര്‍ശിച്ച് വീണ്ടും ബി.ജെ.പി കേന്ദ്ര നേതാക്കളുടെ വോട്ട് തേടല്‍. കെ. സുരേന്ദ്രന്‍ അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥി എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മഴയെ അവഗണിച്ച് അമിത് ഷാ നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത് നിരവധി പ്രവര്‍ത്തകര്‍. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ സാധ്യത ഉള്ള പത്തനംതിട്ട മണ്ഡലത്തില്‍ ദേശീയ അധ്യക്ഷനെ തന്നെ രംഗത്ത് ഇറക്കി വിശ്വാസ സംരക്ഷണം എന്നതില്‍ ഊന്നല്‍ നല്‍കി പ്രചാരണം കൊഴുപ്പിച്ച് മുന്നണി

2. പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധന്‍പിള്ള, ജനപക്ഷം നേതാവ് പിസി ജോര്‍ജ്, മുന്‍ ക്രിക്കറ്റ് താരവും പ്രവര്‍ത്തകനുമായ ശ്രീശാന്ത് എന്നിവരും റോഡ് ഷോയില്‍ പങ്കെടുത്തു. 7 നിയമസഭാ മണ്ഡലത്തില്‍ നിന്നും റോഡ് ഷോയില്‍ വന്‍തോതില്‍ പ്രവര്‍ത്തകരെ അണിനിരത്തി ബി.ജെ.പി. വിജയ പ്രതീക്ഷ ഉള്ള മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും സുരക്ഷ പ്രശ്നങ്ങള്‍ കാരണം സാധിച്ചിരുന്നില്ല

3. 17ാം ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ വൈകിട്ട് അവസാനിക്കും. കേരള, ഗുജാറത്ത് ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ 116 ലോക്സഭ മണ്ഡലങ്ങളിലേക്ക് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. മാവോയിസ്റ്റ് ഭീഷണിയും രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷ സാധ്യതയും കണക്കില്‍ എടുത്ത് ഇത്തവണ വോട്ടെടുപ്പിന് ഒരുക്കിയിരിക്കുന്നത് മുന്‍പ് എങ്ങും ഇല്ലാത്ത സുരക്ഷ

4. സംസ്ഥാന പൊലീസിനെ കൂടാതെ എക്‌സൈസ്, ഫോറസ്റ്റ്, മോട്ടോര്‍ വാഹന വകുപ്പ്, സ്‌പെഷ്യല്‍ പൊലീസ് എന്നിവ ഉള്‍പ്പെടെ 53,500 ഉദ്യോസ്ഥരെ ആണ് നിയോഗിച്ചിരിക്കുന്നത്. ഇതിന് പുറമെ 55 കമ്പനി കേന്ദ്ര സായുധ സേനയും കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നായി 3000 പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 817 പോളിംഗ് ബൂത്തുകളെ പ്രശ്ന ബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 162 എണ്ണം മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളില്‍ ആണ്. കണ്ണൂരിലെ 1857 ബൂത്തുകളില്‍ 250 എണ്ണം തീവ്ര പ്രശാനബാധിത ബൂത്തുകളും 611 എണ്ണം പ്രശ്ന സാധ്യതാ ബൂത്തുകളും ആണ്

5. തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം. കേന്ദ്ര സേനയ്ക്ക് പുറമെ സംസ്ഥാനത്തെ സായുധ സേനയും സുരക്ഷ ഒരുക്കും. സംസ്ഥാന പൊലീസ് മേധാവ്ി ലോക്നാഥ് ബെഹ്റ, റേഞ്ച് ഐ.ജിമാരും ജില്ലാ പൊലീസ് മേധാവിമാരുമായും ആശയ വിനിമയം നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. എല്ലാ പൊലീസ് പട്രോളിംഗ് വാഹനങ്ങളിലും കാമറ പ്രവര്‍ത്തിപ്പിക്കും. അക്രമങ്ങള്‍ തടയാന്‍ നിരീക്ഷണത്തിന് ഒപ്പം ആവശ്യം എന്ന് കണ്ടാല്‍ കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളും ഉണ്ടാകും

6. വയനാട്ടില്‍ രാഹുല്‍ഗാന്ധിക്ക് ആയി വോട്ട് തേടി പ്രിയങ്ക ഗാന്ധിയുടെ പ്രചരണം തുടരുന്നു. യു.പി.എ അധികാരത്തില്‍ എത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളും എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വന്‍കിടക്കാരുടെ കടങ്ങള്‍ എഴുതി തള്ളുന്ന മോദി സര്‍ക്കാരിന് കര്‍ഷകരുടെ നിലവിളി കേള്‍ക്കാന്‍ ആകുന്നില്ല എന്ന് ആക്ഷേപം. മണ്ഡലത്തില്‍ ഉടനീളം സഞ്ചരിച്ച പ്രിയങ്ക ഗാന്ധിക്ക് പ്രവര്‍ത്തകരും നാട്ടുകരും നല്‍കിയത് ആവേശോജ്വലമായ സ്വീകരണം

7. മാനന്തവാടിയിലും പുല്‍പ്പള്ളിയിലും നിലമ്പൂരും നടന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ പ്രിയങ്ക ഗാന്ധി നടത്തിയത് രൂക്ഷ വിമര്‍ശനങ്ങള്‍. കാര്‍ഷിക പ്രശ്നങ്ങളില്‍ ഊന്നി ആയിരുന്നു പ്രിയങ്കയുടെ വിമര്‍ശനങ്ങള്‍. ഇത്രയും ദുര്‍ബലനായ ഒരു പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇന്നോളം ഉണ്ടായിട്ടില്ല എന്ന് പ്രിയങ്ക ഗാന്ധി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ല. വയനാട്ടിലെ കര്‍ഷകരുടെ പ്രയാസം തനിക്ക് അറിയാം എന്നും പ്രിയങ്ക

8. സ്വന്തം സര്‍ക്കാര്‍ ഉള്ളപ്പോള്‍ കര്‍ഷക സമരം നയിച്ച രാഹുല്‍ കര്‍ഷകര്‍ക്ക് ഒപ്പം ഉണ്ടാകും എന്ന് മാനന്തവാടി വള്ളിയൂര്‍ കാവില്‍ നടന്ന പൊതുയോഗത്തില്‍ പ്രിയങ്ക. നിങ്ങള്‍ രാഹുലിനെ വിജയിപ്പിക്കും എന്ന് തനിക്ക് ഉറപ്പുണ്ട് എന്നും പ്രിയങ്ക. നിലമ്പൂര്‍ കോടതിപ്പടിയിലും കേന്ദ്രത്തിന് എതിരെ കടുത്ത വിമര്‍ശനം ആണ് പ്രിയങ്ക ഉന്നയിച്ചത്

9. മംഗളൂരുവില്‍ നിന്ന് അടിയന്തര ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയതായി ആശുപത്രി അധികൃതര്‍. അവയവങ്ങളുടെ പ്രവര്‍ത്തനവും മെച്ചപ്പെട്ടു വരുന്നുണ്ട്. അപകടനില പൂര്‍ണ്ണമായും തരണം ചെയ്തു എന്ന് ഉറപ്പിക്കാന്‍ കുഞ്ഞിനെ ചുരുങ്ങിയത് ഒരാഴ്ച കൂടി ഐ.സി.യുവില്‍ നിരീക്ഷിക്കേണ്ടി വരും എന്നും ആശുപത്രി അധികൃതര്‍

10. കാര്‍ഡിയോ പള്‍മിനറി ബൈപ്പാസിലൂടെ ആണ് കുഞ്ഞിന് രണ്ട് ദിവസം മുന്‍പ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഏഴ് മണിക്കൂറോളം നീണ്ടത് ആയിരുന്നു ശസ്ത്രക്രിയ. കുഞ്ഞിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ആണ് പൂര്‍ണ്ണമായും വഹിക്കുന്നത്. 15 ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഏപ്രില്‍ 16ന് ആണ് സര്‍ക്കാര്‍ ഇടപെടലിനെ കുടര്‍ന്ന് അമൃത ആശുപത്രിയില്‍ എത്തിച്ചത്

11. മുംബയ് ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് എതിരായ പരാമര്‍ശത്തില്‍ മലേഗാവ് സ്‌ഫോടന കേസ് പ്രതിയും ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. സ്വാധി പ്രഗ്യാ സിംഗ് ഠാക്കൂര്‍ 24 മണിക്കൂറിനകം മറുപട്ി നല്‍കണം എന്ന് ആവശ്യം. ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെടാന്‍ കാരണം തന്റെ ശാപം ആണ് എന്നായിരുന്നു പ്രഗ്യാ സിംഗിന്റെ വിവാദ പരാമര്‍ശം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, SABARIMALA ISSUE, BJP LEADER, VOTERS IN PROTEST, LOKSABHA ELECTION
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY