കണ്ണൂർ: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ അക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെല്ലാം ക്രിമിനലുകളാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികളെന്ന പേരിൽ അന്യരാജ്യത്തെ ചിലർ കേരളത്തിൽ താമസിക്കുന്നുണ്ട്. ബംഗ്ലാദേശികളും റോഹിങ്ക്യൻ അഭയാർത്ഥികളും കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്. എന്നാൽ, അവരുടെ ഒരു വിവരശേഖരണവും സർക്കാർ നടത്തുന്നില്ല. ഇത്തരക്കാരിൽ ക്രിമിനലുകളുമുണ്ട്.
കെ- റെയിൽ പദ്ധതി പച്ചയായ തട്ടിപ്പാണ്. സംസ്ഥാനത്ത് ഇത് നടപ്പിലാക്കാൻ ബി.ജെ.പി അനുവദിക്കില്ല. സി.പി.എമ്മിനും സർക്കാരിനും പണമുണ്ടാക്കാനുള്ള പദ്ധതിയാണിത്.കെ റെയിലിന്റെ പേരിൽ ആളുകളെ കുടിയിറക്കാൻ ശ്രമിച്ചാൽ സർവ്വശക്തിയും ഉപയോഗിച്ച് തടയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |