വളാഞ്ചേരി : മലബാർ ദേവസ്വം ബോർഡിലേക്ക് പുതുതായി സർക്കാർ നാമ നിർദ്ദേശം ചെയ്ത ആറ് മെമ്പർമാരുടെ സത്യപ്രതിജ്ഞ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി അദ്ധ്യക്ഷനായി. കാടാമ്പുഴ ദേവസ്വത്തിൽ ആരംഭിക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി പൂച്ചെടി നട്ട് ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്തു.മോഹനൻ എമ്പ്രാന്തിരി ഭദ്രദീപം കൊളുത്തി.
മുൻ ദേവസ്വം മന്ത്രി സി.കെ. നാണു മുഖ്യാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |