SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.02 PM IST

തദ്ദേശ വകുപ്പ് ഏകീകരണം; ശില്പശാല സംഘടിപ്പിക്കും

local

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥ പുനർവിന്യാസത്തെ സംബന്ധിച്ചും സംസ്ഥാന ജില്ലാ ഓഫീസുകളുടെ ഭരണനിർവ്വഹണ ഉത്തരവാദിത്വങ്ങൾ നിശ്ചയിക്കുന്നതിനും ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കുന്നതിനും സജ്ജരാക്കുന്നതിനുമായുള്ള ശില്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ തലം മുതലുള്ള ഉദ്യോഗസ്ഥർക്കായാണ് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ കൊട്ടാരക്കര സി.എച്ച്.ആർ.ഡിയിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. എല്ലാ വകുപ്പ് തലവൻമാരും ഡെപ്യൂട്ടി ഡയറക്ടർ തലം മുതലുള്ള 60 സീനിയർ ഉദ്യോഗസ്ഥരും ശില്പശാലയിൽ പങ്കെടുക്കും. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് യോഗത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്ത പക്ഷം പകരം ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട വകുപ്പ് അദ്ധ്യക്ഷൻമാർ നിയോഗിക്കണമെന്നും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL SELF GOVERNMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.