ഇസ്ലാമാബാദ് : പാകിസ്ഥാനിൽ രണ്ടിടങ്ങളിലുണ്ടായ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. വടക്ക് - പടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏട്ടുമുട്ടലിലാണ് അഞ്ച് പേർ കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കറാച്ചിയിലെ ബന്നു ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുകളുടെ കാരണം വ്യക്തമല്ല. തെക്കൻ കറാച്ചിയിലുണ്ടായ മറ്റൊരു വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. 2 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്കുധാരികളായ അജ്ഞാത സംഘമാണ് റെസ്റ്റോറന്റിന് സമീപമെത്തി വെടിയുതിർത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |