SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.02 AM IST

മോഷ്ടിച്ച സ്വർണം വിൽക്കൽ, ഇടനിലക്കാരൻ പിടിയിൽ

crime

മംഗലംഡാം: മോഷ്ടിച്ച സ്വർണം വിൽക്കാൻ ഇടനിലക്കാരനായി നിന്ന മംഗലംഡാം സ്വദേശി തമിഴ്നാട് പൊലീസിന്റെ പിടിയിൽ. മംഗലംഡാം ഒലിംകടവ് കാഞ്ഞിക്കൽ വീട്ടിൽ ടോണി കെ പയസാണ് (34) പിടിയിലായത്. കോയമ്പത്തൂർ മുത്തൂറ്റ് സ്ഥാപനത്തിലെ ഓഡിറ്റ് വിഭാഗത്തിൽ ജീവനക്കാരനാണ് ടോണി. തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ വീരഭദ്രൻ (56) മോഷ്ടിച്ച് കൊണ്ടുവരുന്ന സ്വർണം ടോണിയുടെ സഹായത്തോടെ മുത്തൂറ്റിന്റെ സ്ഥാപനത്തിൽ പണയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ട്രിച്ചി സിറ്റി ശ്രീരംഗം പൊലീസ് സ്റ്റേഷനിലെ തൊണ്ണൂറിലധികം കേസുകളിൽ തെളിയിക്കപ്പെട്ട 25 കേസുകളിലായി 65 പവനോളം സ്വർണം പണയപ്പെടുത്തി തട്ടിപ്പു നടത്തിയതായി കണ്ടെത്തി. ഇനിയും നിരവധി കേസുകൾ ചുരുളഴിയാനുള്ളതായി ഇൻസ്പെക്ടർ രാജയുടെ നേതൃത്വത്തിൽ എത്തിയ ട്രിച്ചി സിറ്റി ശ്രീരംഗം പൊലീസ് സംഘം പറഞ്ഞു. മംഗംലം ഡാം എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസ്, ഹെഡ് കോൺസ്റ്റബിൾ പ്രമോദ്, കോൺസ്റ്റബിൾ മാരായ റഷീദ്, ശിവദാസൻ എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ ഒലിം കടവിലെ വീട്ടിൽ നിന്നും പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.