തൃക്കാക്കര: പൊലീസിനെ ഭീഷണിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുയുവാക്കളെ അറസ്റ്റുചെയ്തു. കുഴിവേലിപ്പടി സ്വദേശികളായ പച്ചാനിക്കൽ മുഹമ്മദ് റംനാസ് (21), ചാലയിൽ അയൂബ് (26) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 12ന് തൃക്കാക്കര മുണ്ടംപാലം പെട്രോൾപമ്പിന് സമീപത്തുവച്ച് യുവാവിനെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങുമ്പോഴാണ് തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ വരാന്തയിലും പുറത്തുമായി വീഡിയോ ചിത്രീകരിച്ചത്. ഉന്നത ഉദ്യോഗസ്ഥർക്ക് സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. തൃക്കാക്കര എസ്.ഐ വി.വി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |