നാഗ്പൂർ: ഡ്രോണുകളുടെ ഉപയോഗം ഒരു വർഷത്തിനുള്ളിൽ ഗ്രാമീണ കാർഷിക മേഖലയിൽ മാത്രം 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. നാഗ്പൂരിൽ നടന്ന കൃഷിയെക്കുറിച്ചുള്ള വാർഷിക ഉച്ചകോടിയായ ആഗ്രോവിഷന്റെ സമാപന ചടങ്ങിൽ കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗത്തെക്കുറിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ എന്നിവരുമായി ചർച്ച ചെയ്തതായും സൂചിപ്പിച്ചു. ഡ്രോണുകളിൽ നിന്ന് കീടനാശിനികൾ തളിക്കുന്നതിന് അവ പ്രവർത്തിപ്പിക്കാൻ പൈലറ്റുമാരെ ആവശ്യമാണ്. ഇത് വലിയ തൊഴിൽ സാദ്ധ്യതകൾക്ക് വഴി തെളിയിക്കും.
ഡ്രോണുകൾ 1.5 ലക്ഷം രൂപക്ക് താഴെ ലഭിക്കും. തന്റെ ഫാമിൽ ഡ്രോണുകൾ ഉപയോഗിക്കാറുണ്ട്. കർഷകർ കീടനാശിനികളുടെ ഉപയോഗം കുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |