നീലേശ്വരം:അഴിത്തല ആലിങ്കൽ ഭദ്രകാളി ക്ഷേത്ര മഹോത്സവചടങ്ങിന്റെ ഭാഗമായി അഞ്ചുവർണങ്ങളിലായി ഒരുക്കിയത് ജീവൻ തുടിക്കുന്ന യക്ഷിക്കളം. ചേർത്തല സ്വദേശി എസ്.ബാലകൃഷ്ണനും ഭാര്യ എസ്.ഷീലയുമാണ് കളമെഴുതിയത്.
യക്ഷിയമ്മയുടെയും നാഗദേവതയുടെയും പ്രീതിക്കാണ് ഈ ക്ഷേത്രത്തിൽ കളമൊരുക്കുന്നത്. പുള്ളുവൻ സമുദായക്കാർക്കാണ് കളം വരക്കുവാനുള്ള അവകാശം . നാഗദേവതകളെ പ്രാർത്ഥിച്ച് കൊണ്ടുള്ള കളമെഴുത്ത് പാട്ടും വടക്കൻ ജില്ലകളിൽ അപൂർവമാണ്. ഉമിക്കരി പൊടിച്ചെടുത്ത് കളത്തിൽ യക്ഷിയുടെ രൂപം ആദ്യം തയ്യാറാക്കും തുടർന്ന് അഞ്ച് നിറങ്ങൾ ചേർത്ത് കളം പൂർത്തിയാക്കും. ഒരു കളം വരക്കുവാൻ അഞ്ച് മണിക്കൂറോളം സമയം ആവശ്യമാണ്.
തഞ്ചാവൂർ ശിൽപ്പിമാരുടെ കരവിരുതിൽ മനോഹരശിൽപ്പങ്ങളുള്ളതാണ് അഴിത്തല ആലിങ്കൽ ഭദ്രകാളി ക്ഷേത്രം. മത്സ്യത്തൊഴിലാളികളായ വാല സമുദായക്കാരുടെ ക്ഷേത്രമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |