SignIn
Kerala Kaumudi Online
Friday, 29 March 2024 3.37 PM IST

ഹൗസ്‌ഫുള്ളാകാതെ ഹൗസ് ബോട്ടുകൾ

house-boat

ആലപ്പുഴ: പുതുവത്സര പ്രതീക്ഷയിൽ ജില്ലയിലെ ടൂറിസം മേഖല ഉണർന്നെങ്കിലും ഭൂരിഭാഗം ബോട്ടുകൾക്കും ബുക്കിംഗ് ലഭിച്ചിട്ടില്ല. ക്രിസ്മസിന് ചെറിയ അനക്കംവച്ചുതുടങ്ങിയ ഹൗസ് ബോട്ട് മേഖലയിൽ പുതുവത്സര ബുക്കിംഗ് പുരോഗമിക്കുന്നതാണ് ചെറിയ ആശ്വാസം നൽകുന്നത്.

ക്രിസ്മസ് ദിനത്തിൽ സ്വദേശികളാണ് കൂടുതലായി കായൽ ഭംഗി ആസ്വദിക്കാനെത്തിയത്. ഉത്തരേന്ത്യയിൽ നിന്ന് വിരലിലെണ്ണാവുന്ന സഞ്ചാരികളാണ് എത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ രണ്ടുവർഷം മേഖല കടന്നുപോയത്. മുൻകാലങ്ങളിൽ ജില്ലയുടെ സാമ്പത്തിക വളർച്ചയിൽ നിർണായകമായത് ടൂറിസം മേഖലയാണ്. ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ വിദേശ സഞ്ചാരികളും ഇത്തവണയും എത്തിയിട്ടില്ല.

നിലവിൽ സാധാരണ ദിവസങ്ങളിൽ 10 മുതൽ 15 ശതമാനം ഹൗസ് ബോട്ടുകൾക്ക് മാത്രമാണ് സവാരി ലഭിക്കുന്നത്. ഇത്തവണ നെഹ്റു ട്രോഫി വള്ളംകളി നടക്കാതിരുന്നതും തിരിച്ചടിയായി. സാധാരണ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിദേശ സഞ്ചാരികൾ കൂടുതലായി എത്തുന്നത്. എന്നാൽ ഇത്തവണ വിദേശ സഞ്ചാരികളുടെ ബുക്കിംഗ് വളരെ കുറവാണെന്ന് ടൂർ ഓപ്പറേറ്റർമാർ പറയുന്നു.

ചൂട് വർദ്ധിച്ചതിനാൽ മൂന്നാറാണ് കൂടുതൽ വിദേശസഞ്ചാരികളും തിരഞ്ഞെടുക്കുന്നത്. 1500 ഹൗസ് ബോട്ടുകൾ ആലപ്പുഴയിൽ ഉണ്ടെങ്കിലും ഭൂരിഭാഗവും ഓട്ടമില്ലാതെ കിടപ്പാണ്. റേറ്റ് പരമാവധി താഴ്ത്തിയാണ് പല ഹൗസ് ബോട്ടുകളും ഓട്ടം പിടിക്കുന്നത്. ഒരു പകലിന് കുറഞ്ഞത് 8000 രൂപ ഈടാക്കിയിരുന്നിടത്ത് ഇപ്പോൾ 6000 രൂപയ്ക്കാണ് ഓടുന്നത്.

സഞ്ചാരികൾ കുറഞ്ഞു, വരുമാനം നിലച്ചു
1. കൊവിഡ് കാലമായതിനാൽ ടൂറിസം കലണ്ടർ തെറ്റി

2. വിദേശ സഞ്ചാരികളുടെ വരവ് കുറഞ്ഞു

3. ഇപ്പോൾ എത്തുന്നത് ആഭ്യന്തര സഞ്ചാരികൾ

4. ബുക്കിംഗ് കുറഞ്ഞതോടെ വരുമാനവും നിലച്ചു

5. റേറ്റ് താഴ്ത്തിയാണ് ഓട്ടം പിടിക്കുന്നത്

6. മലബാറിൽ നിന്ന് സഞ്ചാരികൾ എത്തുന്നതാണ് ആശ്വാസം

ജാഗ്രതയോടെ ക്രമീകരണങ്ങൾ

ഒമിക്രോൺ ജാഗ്രതയോടെയാണ് ഹൗസ് ബോട്ട് യാത്രകൾ ക്രമീകരിക്കുന്നത്. ബോട്ടുകൾ അണുവിമുക്തമാക്കുന്നതിനൊപ്പം ജീവനക്കാരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. ബുക്ക് ചെയ്തവർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനാൽ യാത്ര റദ്ദാക്കുന്നതും തുടരുന്നു.

നിലവിലെ നിരക്ക്

ഒരു ബെഡ് ₹ 6000-7000

രണ്ട് ബെഡ് ₹ 9000-10000

മൂന്ന് ബെഡ് ₹ 11000-12000

നാല് ബെഡ് ₹ 13000-14000

''''

ക്രിസ്മസിന് മേഖല ഉണർന്നെങ്കിലും പ്രതീക്ഷിച്ച ഓട്ടം ലഭിച്ചില്ല. പുതുവത്സരത്തിൽ ബുക്കിംഗ് നടക്കുന്നുണ്ട്. എന്നാൽ കൊവിഡ് കാരണം പല ബുക്കിംഗുകളും റദ്ദാകുന്നു. വിദേശ, ഉത്തരേന്ത്യൻ സഞ്ചാരികൾ എത്താത്തത് തിരച്ചടിയാണ്.

വിജയൻ, ഓൾ കേരള ഹൗസ് ബോട്ട് അസോ. സംസ്ഥാന സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.