SignIn
Kerala Kaumudi Online
Thursday, 25 April 2024 10.06 PM IST

പുതുവർഷത്തെ വരവേൽക്കും ഇവരുടെ സൂര്യകാന്തിപാടം

sunflower
കൂത്തുപറമ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ സൂര്യകാന്തി പൂന്തോട്ടം

തൊക്കിലങ്ങാടി: പുതുവർഷത്തെ സ്വാഗതം ചെയ്ത് കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബിന്റെ സൂര്യകാന്തി പൂന്തോട്ടം. സ്കൂളിന് മുന്നിലാണ് പൂന്തോട്ടം ഒരുക്കിയത്. ലോക്ക്ഡൗൺ സമയത്ത് പരീക്ഷണാടിസ്ഥാനത്തിൽ നട്ട സൂര്യകാന്തികളാണ് സ്കൂളിന് ഉദ്യാനഭംഗി നൽകി വിരിഞ്ഞുനിൽക്കുന്നത്.

നൂറുകണക്കിന് പൂവുകളാണ് വിരിഞ്ഞത്. വിദ്യാർത്ഥികൾ. ഇലയും പൂവും കായും എല്ലാം ഉപയോഗപ്പെടുത്താവുന്ന ചെടിയാണ് സൂര്യകാന്തി. സൂര്യകാന്തിക്കൊപ്പം സൂര്യോദയം എന്ന പേരിൽ സ്കൂളിൽ ഒരുക്കിയ പരിപാടി കാലടി സംസ്കൃത സർവ്വകലാശാല മുൻ റജിസ്ട്രാർ ഡോ.ടി.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിത പ്രവർത്തകൻ സി.സുനിൽകുമാർ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.ലത, പി.ടി.എ പ്രസിഡന്റ് പി.പ്രകാശൻ,പരിസ്ഥിതി ക്ലബ് കൺവീനർ രാഗേഷ് തില്ലങ്കേരി, അദ്ധ്യാപകരായ എൻ. രസ്‌ന , വി.വി. മുഹമ്മദ്, പി.എം.ദിനേശൻ, സി. കെ. മുഹമ്മദ് നൗഫൽ, എം.ഗംഗാധരൻ,എൻ.പുഷ്പ, സി.എം.മിഥുൻ, എസ്.ആർ. ശ്രീജിത്ത്, സി.എം. സോന, നിധിൻ, എ.പി.മനോജ്, വിദ്യാർത്ഥികളായ നിയത രാജ്, കെ.ഗോപിക, സി നിഖിത, സൂര്യഗംഗ, അസിൻ രാജ്, അരുണിമ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.