SignIn
Kerala Kaumudi Online
Thursday, 25 April 2024 3.32 AM IST

ഹൃദ്രോഗങ്ങൾക്ക് സമഗ്രചികിത്സ

df

കൊച്ചി: ഹൃദയസംബന്ധമായ തകരാറുകൾക്ക് സമഗ്രചികിത്സ ഉറപ്പ് വരുത്തുന്ന ആസ്റ്റർ ഹാർട്ട് റിഥം സെന്റർ പ്രവർത്തനം തുടങ്ങി. ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്തു. കാർഡിയാക് സയൻസസ് വിഭാഗം കൺസൽട്ടന്റും ഇലക്ട്രോഫിസിയോളജിസ്റ്റുമായ ഡോ.പ്രവീൺ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവർത്തനം. വേഗത്തിലുള്ളതോ മന്ദഗതിയിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പുകൾ നിയന്ത്രിക്കാനുള്ള മരുന്നുകൾ, കത്തീറ്റർ നടപടിക്രമങ്ങൾ, ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങൾ,ശസ്ത്രക്രിയ തുടങ്ങിയവ ചികിത്സയിൽ ഉൾപ്പെടുന്നു. കാർഡിയോളജിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ.പി.പി.മോഹനൻ,ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ അമ്പിളി വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HEART
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.