കോഴിക്കോട്: രോഗികൾക്കാശ്വാസമായി മെഡിക്കൽ കോളേജിൽ നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചു. ചെലവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പുതിയ അത്യാഹിത വിഭാഗത്തിന് മുന്നിലാണ് സ്റ്റോർ തുടങ്ങിയത്. എല്ലാ ജീവൻ രക്ഷാ മരുന്നുകളും 15 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. പൊതുമരാമത്ത് -ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ.സി.ശ്രീകുമാർ കോർപ്പറേഷൻ കൗൺസിലർമാരായ ഇ.എം.സോമൻ, അഡ്വ.സി.എം.ജംഷീർ, കെ.മോഹനൻ, എം.പി.ഹമീദ് എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്. പ്രബീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി കാവ്യ ബാലക്യഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.ടി ദേവരാജൻ സ്വാഗതവും വി.പി.സതീശൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |