നിലമ്പൂർ: പതിനാലാം പഞ്ചവത്സരപദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി നിലമ്പൂർ നഗരസഭയിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.എം.ബഷീർ ഉദ്ഘാടനം ചെയ്തു.
ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്രാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.റഹീം,യു.കെ.ബിന്ദു, സൈജി മോൾ, സ്കറിയ കിനാതോപ്പിൽ,നഗരസഭ സെക്രട്ടറി ജി.ബിനുജി, കൗൺസിലർമാർ,വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. കെ.മനോജ്കുമാർ, എ.കെ.ജനാർദ്ദനൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |