അരീക്കോട് : അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് അരീക്കോട് പൊലീസ് ഇൻസ്പെക്ടർ സി.വി ലൈജുമോൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ടി മുനീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, പി.ടി.എ പ്രസിഡന്റ് പി.സി സെബീബ്,ഹെൽത്ത് ഇൻസ്പെക്ടർ സച്ചിദാനന്ദൻ,ജെ.എച്ച്.ഐമാരായ സജി, നാസർ, വൈസ് പ്രിൻസിപ്പൽ സി.പി.എ അബ്ദുൾ കരീം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ, വളണ്ടിയർ ലീഡർ റിൻഷ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |