പോത്തൻകോട്: കണിയാപുരം പാച്ചിറയിൽ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിൽ. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണു (27), പാച്ചിറ പണയിൽവീട്ടിൽ നിതിൻ (25), പാച്ചിറ പാണ്ടിവിള വീട്ടിൽ അജീഷ് (26), പായ്ചിറ തളിയിൽവീട്ടിൽ അനസ് (25) എന്നിവരെയാണ് മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിലാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ഉൾപ്പെട്ട സംഘം റോഡിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചത്. പാച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലും പോയ നേരത്ത് വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട്
കണിയാപുരം സ്വദേശി ശബരി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ വധശ്രമം, വീടുകയറി അക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കാപ്ഷൻ: അറസ്റ്റിലായ പ്രതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |