തിരുവനന്തപുരം: നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയന്റെ (കേരള) അഞ്ചാമത് ജില്ലാസമ്മേളനം ഇന്ന് രാവിലെ 10ന് പ്രസ് ക്ളബിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻ.ജെ.പി.യു ജില്ലാകമ്മിറ്റി പ്രസിഡന്റ് ഇ.എം. രാധ അദ്ധ്യക്ഷയാകും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ് മുഖ്യപ്രഭാഷണം നടത്തും കെ.യു.ഡബ്ല്യു.ജെ ജില്ലാകമ്മിറ്റി ട്രഷറർ അനുപമ ജി.നായർ, കെ.എൻ.ഇ.എഫ് ജില്ലാസെക്രട്ടറി എസ്.ഉദയകുമാർ, എൻ.ജെ.പി.യു ജില്ലാസെക്രട്ടറി എസ്.രാജശേഖരൻ നായർ, ജില്ലാ ട്രഷറർ ബി.മാധവൻ നായർ, ആർ.മദനമോഹൻ നായർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |