ഇസ്ലാമാബാദ് : പാകിസ്ഥാനിൽ വിഷവാതകം ശ്വസിച്ച് 6 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലെ ഹൻഗു ജില്ലയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വീട്ടിനുള്ളിലെ ഹീറ്ററിൽ നിന്നുള്ള വിഷവാതകമാണ് മരണകാരണം. രാത്രി കടുത്ത തണുപ്പ് ആയതിനാൽ ഹീറ്റർ ഓണാക്കിയാണ് ഇവർ ഉറങ്ങാൻ കിടന്നത്.സംഭവ സമയം ആറ് പേരും വീട്ടിൽ ഉറങ്ങുകയായിരുന്നു. രാവിലെ വീട്ടിൽ നിന്ന് ആരേയും പുറത്തുകാണാത്തതിനെ തുടർന്ന് അയൽക്കാരെത്തിയപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എല്ലാവരും മരിച്ചിരുന്നു.
രക്ഷാപ്രവർത്തകരാണ് മുറിയിൽ ഹീറ്റർ പ്രവർത്തിച്ചിരുന്നതായും വീടിനുള്ളിൽ വിഷപ്പുക വ്യാപിച്ചിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |