ദുബായ് : സൗദിയിലെ യുവനടി അരീജ് അബ്ദുള്ള (24) നെ കെയ്റോയിലെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വാഭാവിക മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന് സംശയിക്കത്തക്ക വിധത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മരണകാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. ഏറെ നേരം കഴിഞ്ഞിട്ടും ഉറക്കമുണരാതിരുന്ന നടിയെ ജോലിക്കാരി വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സംസ്കാരച്ചടങ്ങുകൾക്കായി മൃതദേഹം സൗദിയിലെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |