SignIn
Kerala Kaumudi Online
Thursday, 25 April 2024 2.41 PM IST

അനീഷ് കുത്തേറ്റ് വീണത് കുളിമുറിയിൽ; പയ്യനെ ആശുപത്രിയിലെത്തിക്കണമെന്ന് പൊലീസിനോട് പ്രതി

aneesh-murder

തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയത് പെൺകുട്ടിയുടെ മുറിക്കുള്ളിലെ കുളിമുറിയിൽ. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അനീഷ് പെൺകുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതോടെ ലാലു കത്തിയുമായി എത്തുകയായിരുന്നു. മുട്ടിയിട്ടും തുറക്കാതായതോടെ, വാതിൽ തല്ലിത്തകർത്തുവെന്നാണ് പറയപ്പെടുന്നത്. ലാലുവിനെ കണ്ടതോടെ അനീഷ് കുളിമുറിക്കുള്ളിൽ ഒളിക്കുകയായിരുന്നു. അവിടെവച്ച് ലാലു യുവാവിനെ കുത്തിവീഴ്ത്തി.

വീട്ടിൽ ഒരു പയ്യൻ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഉടൻ പൊലീസ് ലാലുവിന്റെ വീട്ടിലേക്ക് പോയി, അനീഷിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഉള്ളത്.

പ്രവാസിയായ ലാലു ഒന്നരവർഷം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം പേട്ടയിലെ ചായക്കുടി ലെയ്‌നിൽ ഈഡൻ എന്ന വീട്ടിലായിരുന്നു താമസം. ഇവരുടെ അയൽവാസിയായിരുന്നു അനീഷ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, TRIVANDRUM, MURDER CASE, PETTAH, POLICE, FATHER ARRESTED, FATHER KILLED DAUGHTER S MALE FRIEND, ANEESH, LALU
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.