തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭൂചലനം രേഖപ്പെടുത്തി. കാട്ടാക്കട, കള്ളിക്കാട്, വെള്ളറട എന്നിവിടങ്ങളിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് നേരിയ ഭൂചലനം ഉണ്ടായത്. അമ്പൂരി, നെയ്യാർ പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
പ്രദേശത്തെ ചില വീടുകളിൽ വിള്ളലുണ്ടായി. ഇടിവെട്ടുപോലുള്ള ശബ്ദം കേട്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതോടെ ആളുകൾ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയോടുകയായിരുന്നു.സംഭവ സ്ഥലം എം എൽ എയും ജനപ്രതിനിധികളും ഇന്ന് സന്ദർശിക്കും. ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |