ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് നടിയും റേഡിയോ ജോക്കിയും അവതാരകയുമായ നൈല ഉഷ. ഇസ്താംബൂളിലേക്ക് ആദ്യ സോളോ ട്രിപ്പ് നടത്തിയ സന്തോഷത്തിൽ യാത്രയുടെചിത്രങ്ങൾ നൈല ഉഷ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. എല്ലാവർഷവും യാത്രകൾ നടത്തുന്ന താരമാണ് നൈല. എന്നാൽ ആ യാത്രകൾ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമായിരിക്കും. ദുബായ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറാണ് നൈല. ജോഷിയുടെ സുരേഷ് ഗോപി ചിത്രം പാപ്പൻ പൂർത്തിയാക്കിയശേഷമാണ് നൈല ഇസ്താംബൂളിലേക്ക് യാത്ര പുറപ്പെട്ടത്. സുരേഷ് ഗോപിയുടെ ഭാര്യ വേഷമാണ് ചിത്രത്തിൽ നൈലയ്ക്ക് .ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയൻ ഒാട്ടത്തിലാണ് നൈലയുടെ മറ്റൊരു ചിത്രം. ഷറഫുദ്ദീനും നൈലയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |