SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.31 AM IST

കെ-റെയിൽ: ഭിന്നതയില്ലെന്ന് കുഞ്ഞാലിക്കുട്ടി

kunjalikkutty

മലപ്പുറം : കെ-റെയിൽ വിഷയത്തിൽ യു.ഡി.എഫിൽ ഭിന്നതയില്ലെന്നും പ്രതിഷേധ പരിപാടികളിൽ നിന്ന് ലീഗ് പിന്നോട്ട് പോവില്ലെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ-റെയിലിനെതിരായ പ്രതിഷേധം യു.ഡി.എഫ് ഒന്നിച്ചെടുത്ത തീരുമാനമാണ്. ലീഗും കോൺഗ്രസും തമ്മിൽ അഭിപ്രായ വ്യതാസമുണ്ടെന്ന് പ്രചരിപ്പിക്കുന്നവർ പാർട്ടിയുടെ ശത്രുക്കളാണ്. കെ-റെയിലിനെതിരെയുള്ള അടുത്ത ഘട്ട പ്രക്ഷോഭ പരിപാടികളിലേക്ക് യു.ഡി.എഫ് നീങ്ങും.

വഖഫ് വിഷയത്തിൽ ലീഗ് പറഞ്ഞ കാര്യങ്ങൾ ന്യായമാണെന്നാണ് ലീഗിനെ വേർതിരിച്ചുള്ള ആക്രമണത്തിലൂടെ വ്യക്തമാവുന്നത്. എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പിന്തുണ കൂടുതൽ കാലം കിട്ടിയിട്ടുള്ളത് ഇടതുപക്ഷത്തിനാണ്.- അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUNJALIKKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.