ന്യൂഡൽഹി: മണിപ്പൂരിലെ യുവജനകാര്യ - സ്പോർട്സ് മന്ത്രിയും എൻ.പി.പി നേതാവുമായ ലെറ്റ്പാവോ ഹവോകിപ് ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്, ദേശീയ വക്താവ് സംബിത് പത്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്ത് ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് എൻ.പി.പി. അതേ സമയം, മണിപ്പൂർ തിരഞ്ഞെടുപ്പിൽ 60 സീറ്റിലും പാർട്ടി തനിച്ച് മത്സരിക്കുമെന്ന് എൻ.പി.പി അദ്ധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാംഗ്മ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |