കുറ്റ്യാടി: മൊകേരി ഗവ.കോളേജിലെ പൂർവവിദ്യാർത്ഥി സംഗമം ജനുവരി 2ന് രാവിലെ 9 മണി മുതൽ വൈകീട്ട് 4 വരെ മൊകേരി ഗവ.കോളേജിൽ നടക്കും. 1997-98 പ്രീഡിഗ്രി സോഷ്യൽ സയൻസ് ബാച്ചിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ഒത്തുചേരുന്നത്. "ഓർമ്മയിലെ പൂക്കാലം എന്നു പേരിട്ട പരിപാടിയുടെ ഭാഗമായി കോളേജ് കാമ്പസിൽ രബീന്ദ്രനാഥ ടാഗോറിന്റെ അർദ്ധകായ ശില്പം സ്ഥാപിക്കും. ടാഗോർ സ്ക്വയർ ഉദ്ഘാടനവും പ്രതിമ അനാഛാദനവും കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിക്കും. ശില്പിയും അദ്ധ്യാപകനുമായ സത്യൻ നീലിമയെ ആദരിക്കും. രാവിലെ 9ന് പ്രശസ്ത വാദ്യകലാകാരൻ രാജേഷ് എ.എം മൊകേരിയും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരി മേളത്തോടെ സംഗമം ആരംഭിക്കും. പൂർവ വിദ്യാർത്ഥി- അദ്ധ്യാപക സംഗമം സാഹിത്യകാരൻ ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ കെ.കെ.ശ്രീജിത്, കെ.സി.സജിത്ത്, ജയേഷ് പന്തീരിക്കര, പ്രമോദ് കുറ്റ്യാടി, വിനീഷ് അമ്പലകുളങ്ങര, കെ.വി.നിഷാന്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |