അടൂർ : അടൂർ ചലച്ചിത്ര മേളയുടെ അവസാന ദിവസമായ ഇന്ന് വൈകിട്ട് 6.30 ന് അടൂർ ഗീതം കൺവൻഷൻ സെന്ററിലെ ഓപ്പൺ എയറിൽ തമിഴ് സിനിമ 'പരിയേറും പെരുമാൾ' പ്രദർശിപ്പിക്കും. ഡോ. ബി.ആർ.അംബേദ്കർ മുന്നോട്ട് വച്ച ജാതീയമായി അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ നീല രാഷ്ട്രീയം പറയുന്ന തമിഴ് സിനിമയാണ് മാരി സെൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാൾ. കതിർ, ആനന്ദി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |