SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.59 PM IST

സി.പി.എം ജില്ലാ കമ്മിറ്റി : നാല് പേരെ ഒഴിവാക്കി, അഞ്ച് പുതുമുഖങ്ങൾ

members

അടൂർ: സി.പി.എം ജില്ലാ കമ്മി​റ്റിയിൽ അഞ്ച് പുതുമുഖങ്ങൾ. മന്ത്രി വീണാജോർജും ജില്ലാക്കമ്മി​റ്റിയിലെത്തി. നിലവിൽ പത്തനംതിട്ട ഏരിയ കമ്മി​റ്റി​യംഗമാണ്. കോൺഗ്രസ് മുൻ നേതാവായിരുന്ന പീലിപ്പോസ് തോമസാണ് കമ്മി​റ്റിയിലെ മറ്റൊരു പ്രമുഖൻ. ഇരവിപേരൂർ ഏരിയാസമ്മേളനത്തിൽ അദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഡി.വൈ.എഫ്.എെ ജില്ലാസെക്രട്ടറി പി.ബി.സതീഷ്കുമാറാണ് യുവജനപ്രതിനിധി. പന്തളം നഗരസഭയിലെ എൽ.ഡി.എഫ് നേതാവ് ലസിതാനായരാണ് മറ്റൊരു പുതുമുഖം.

അതേസമയം, മുതിർന്ന അംഗം പ്രൊഫ.ടി.കെ.ജി നായർ, അമൃതം ഗോകുലൻ, കെ.പ്രകാശ് ബാബു, ജി.അജയകുമാർ എന്നിവരെ ഒഴിവാക്കി. ജില്ലാക്കമ്മി​റ്റി അംഗങ്ങളുടെ എണ്ണം 33ൽ നിന്ന് 34 ആയി ഉയർന്നു.

മന്ത്രി വീണാജോർജും ജില്ലാക്കമ്മി​റ്റിയിൽ

സി.പി.എം ജില്ലാസെക്രട്ടറിയേറ്റ്, ജില്ലാകമ്മിറ്റിയംഗങ്ങൾ

അടൂർ : സി.പി.എം ജില്ലാകമ്മിറ്റി അംഗങ്ങളുടെ എണ്ണം നിലവിലുണ്ടായിരുന്ന 33 അംഗത്തിൽ നിന്ന് 34 ആയി ഉയർന്നു. കെ.പി.ഉദയഭാനു, എ.പത്മകുമാർ, രാജു എബ്രഹാം, പി.ജെ. അജയകുമാർ, ടി.ഡി.ബൈജു, ആർ.സനൽ കുമാർ, പി.ബി.ഹർഷകുമാർ, ഓമല്ലൂർ ശങ്കരൻ, എൻ.സജികുമാർ, സക്കീർഹുസൈൻ, നിർമ്മലാദേവി, എം.വി.സഞ്ചു, കോമളം അനിരുദ്ധൻ, പി.എസ്.മോഹൻ, എസ്.ഹരിദാസ്, കെ.യു.ജനീഷ് കുമാർ, കെ.മോഹൻകുമാർ, ആർ.തുളസീധരൻപിള്ള, കെ.കെ.ശ്രീധരൻ, എ.എൻ.സലിം, സി.രാധാകൃഷ്ണൻ, ഫ്രാൻസിസ് വി.ആന്റണി, ബാബു കോയിക്കലേത്ത്, കെ.സി. രാജഗോപാൽ, ആർ.അജയകുമാർ, ശ്യാംലാൽ, പി.ആർ.പ്രസാദ്, ബിനുവർഗീസ്, കെ.കുമാരൻ, പീലിപ്പോസ് തോമസ്, വീണാജോർജ്ജ്, എസ്. മനോജ്, പി.ബി.സതീഷ് കുമാർ, ലസിത നായർ.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ

കെ.പി.ഉദയഭാനു, രാജു ഏബ്രഹാം, പി.ജെ.അജയകുമാർ, എ.പത്മകുമാർ, പി.ബി. ഹർഷകുമാർ, ടി.ഡി.ബൈജു, ഒാല്ലൂർ ശങ്കരൻ, ആർ.സനൽ കുമാർ, പി.ആർ.പ്രസാദ്, നിർമ്മലാദേവി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.