തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ നടപ്പാക്കുന്ന രാത്രികാല നിയന്ത്രണത്തിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടനവും തീർത്ഥാടകരെയും ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ കളക്ടർമാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു മുതൽ ജനുവരി രണ്ട് വരെ രാത്രി 10 മുതൽ രാവിലെ 5 വരെയുള്ള രാത്രികാല നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |