ചേർത്തല:മരുത്തോർവട്ടം പോറ്റിക്കവലയിൽ അയ്യങ്കാളി സ്മൃതിമണ്ഡപത്തിൽ സ്ഥാപിച്ചിരുന്ന മഹാത്മാഅയ്യങ്കാളിചിത്രത്തിന്റ ചില്ലുകൾ പൊട്ടി.സാമൂഹ്യ വിരുദ്ധർ തകർത്തതാണെന്നു കാട്ടി കെ.പി.എം.എസ് ഭാരവാഹികൾ മാരാരിക്കുളം പൊലീസിൽ പരാതി നൽകി.ചൊവ്വാഴ്ച രാത്രി അക്രമിച്ചെന്നാണ് പരാതി.കെ.പി.എം.എസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി.സി.സി.ടിവി കാമറകളിലെ ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.
സമീപത്തുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ചിത്രത്തിന് കേടുപാടുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്മൃതി മണ്ഡപം തകർത്ത സാമൂഹ്യ വിരുദ്ധരെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ് മരുത്തോർവട്ടം ശാഖ പോറ്റി കവലയിൽ പ്രതിഷേധ യോഗം നടത്തി.കെ.പി.തിരുമേനി അദ്ധ്യക്ഷനായി. രമേഷ്മണി ഉദ്ഘാടനം ചെയ്തു.പൊന്നപ്പൻ,നരേന്ദ്രൻ,കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |