Kerala Kaumudi Online
Friday, 24 May 2019 5.05 AM IST

കേരള സർവകലാശാല

kerala-university

പരീക്ഷാകേന്ദ്രങ്ങൾ

25 മുതൽ ആരംഭിക്കുന്ന ബി.എ ആന്വൽ സ്‌കീം അവസാന വർഷ ബിരുദ പരീക്ഷകൾക്ക് (പാർട്ട് III മെയിൻ) തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജ്, ഗവ. വിമൻസ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആൺകുട്ടികൾ ഗവ.ആർട്സ് കോളേജിലും, ആൾ സെയിന്റ്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച പെൺകുട്ടികൾ ഗവ.വിമൻസ് കോളേജിലും, മാർ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച പെൺകുട്ടികൾ നീറമൺകര എൻ.എസ്.എസ് കോളേജിലും, മാർ ഇവാനിയോസ് കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച ബി.എ ഇംഗ്ലീഷ്, ഹിസ്റ്ററി മെയിൻ ആൺകുട്ടികൾ എം.ജി കോളേജിലും, മറ്റു മെയിനുകളിലെ (മലയാളം, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി തുടങ്ങിയവ) ആൺകുട്ടികൾ യൂണിവേഴ്സിറ്റി കോളേജിലും, കാഞ്ഞിരംകുളം കെ.എൻ.എം കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിലും, പെരിങ്ങമ്മല ഇക്ബാൽ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കാട്ടാക്കട ക്രിസ്ത്യൻ കോളേജിലും, എസ്.എൻ കോളേജ് ചെമ്പഴന്തി പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച പെൺകുട്ടികൾ നീറമൺകര എൻ.എസ്.എസ് കോളേജിലും, ബി.എ ഇംഗ്ലീഷ് മെയിൻ ആൺകുട്ടികൾ എം.ജി കോളേജിലും, ഇക്കണോമിക്സ് മെയിൻ ആൺകുട്ടികൾ യൂണിവേഴ്സിറ്റി കോളേജിലും, കൊല്ലം എഫ്.എം.എൻ കോളേജ്, ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ്, എസ്.എൻ കോളേജ് ഫോർ വിമൻ എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ കോളേജിലും, പുനലൂർ എസ്.എൻ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ അഞ്ചൽ സെന്റ് ജോൺസ് കോളേജിലും,

അടൂർ സെന്റ് സിറിൾസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ പന്തളം എൻ.എസ്.എസ് കോളേജിലും, ആലപ്പുഴ എസ്.ഡി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച സോഷ്യോളജി മെയിൻ ഒഴികെയുളള മറ്റെല്ലാ വിദ്യാർത്ഥികളും ഗവ.കോളേജ് അമ്പലപ്പുഴയിലും, എസ്.ഡി കോളേജ് ആലപ്പുഴയിലെ സോഷ്യോളജി മെയിൻ വിദ്യാർത്ഥികളും, ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവരും പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. മറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല. മാറ്റമുളള പരീക്ഷാകേന്ദ്രങ്ങളിൽ ഓഫ്‌ലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾ പുതുക്കിയ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നു ഹാൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാം.

26 മുതൽ ആരംഭിക്കുന്ന പാർട്ട് മൂന്ന് ബി.കോം (ആന്വൽ) പ്രൈവറ്റ്/എസ്.ഡി.ഇ സപ്ലിമെന്ററി അവസാന വർഷ പരീക്ഷാ സെന്ററുകളിൽ സെന്റ് സേവ്യേഴ്സ് കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത മുഴുവൻ വിദ്യാർത്ഥികളും ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിലും ഗവ.സംസ്‌കൃത കോളേജ് പരീക്ഷാകേന്ദ്രത്തിലെ രജിസ്റ്റർ നമ്പർ 3031602128 മുതൽ 3031602300 വരെയുളളവർ ഗവ. കോളേജ് കാര്യവട്ടത്തും, ഗവ. കോളേജ് നെടുമങ്ങാട് പരീക്ഷാകേന്ദ്രത്തിലെ രജിസ്റ്റർ നമ്പർ 3031621161 മുതൽ 3031621255 വരെയുളളവർ ഗവ.കോളേജ് ആറ്റിങ്ങലിലും എസ്.എൻ കോളേജ് ചേർത്തല പരീക്ഷാകേന്ദ്രത്തിലെ രജിസ്റ്റർ നമ്പർ 3031648267 മുതൽ 3031648500 വരെയുളളവർ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും കൊട്ടിയം എം.എം.എൻ.എസ്.എസ് കോളേജിലെ രജിസ്റ്റർ നമ്പർ 3031628225 മുതൽ 3031628301 വരയുളളവർ ബി.ജെ.എം കോളേജ് ചവറയിലും, പുനലൂർ എസ്.എൻ പരീക്ഷാകേന്ദ്രം, പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ്, ആലപ്പുഴ എസ്.ഡി കോളേജ്, കായംകുളം എം.എസ്.എം കോളേജ്, ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ എന്നീ പരീക്ഷാകേന്ദ്രങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും ടി.കെ.എം.എം കോളേജ് നങ്ങ്യാർകുളങ്ങരയിലും, എൻ.എസ്.എസ് കോളേജ് പന്തളം പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത രജിസ്റ്റർ നമ്പർ 1456004, 3031656001 മുതൽ 3031656162 വരെയുളള ഓൺലൈൻ വിദ്യാർത്ഥികൾ സെന്റ് സിറിൾസ് കോളേജ് അടൂരിലും, രജിസ്റ്റർ നമ്പർ 1456053 മുതൽ 1456411 വരെയും 3031556001 മുതൽ 3031556248, 3031656163 മുതൽ 3031656300 വരെയുളള ഓൺലൈൻ രജിസ്‌ട്രേഷൻ വിദ്യാർത്ഥികളും 745001 മുതൽ 745055 വരെയുളള ഓഫ്‌ലൈൻ വിദ്യാർത്ഥികൾ ഏനാത്ത് കെ.വി.വി.എസ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലും, മാർ ഇവാനിയോസ് കോളേജ് നാലാഞ്ചിറ പരീക്ഷാകേന്ദ്രത്തിലെ മുഴുവൻ വിദ്യാർത്ഥികളും എം.ജി കോളേജ് പരുത്തിപ്പാറയിലും പരീക്ഷ എഴുതേണ്ടതാണ്.

പുതുക്കിയ പരീക്ഷാതീയതി

22, 24 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ആർക്ക് (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകൾ മേയ് 6, 8 തീയതികളിലേക്ക് മാറ്റിവച്ചു.
പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യൂസിക് പ്രാക്ടിക്കൽ 24 മുതൽ അതതു കോളേജുകളിൽ വച്ച് നടത്തും.

ആറാം സെമസ്റ്റർ ബി.പി.എ (വയലിൻ) പ്രാക്ടിക്കൽ 25 മുതൽ 27 വരെ സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തും.

ആറാം സെമസ്റ്റർ സി.ബി.സി.എസ് (2016 അഡ്മിഷൻ റെഗുലർ, 2013, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) ബി.എസ്.സി ജിയോളജി, ജോഗ്രഫി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കലും വൈവാ വോസിയും യഥാക്രമം ഏപ്രിൽ 30, മേയ് 2, ഏപ്രിൽ 30 എന്നീ തീയതികളിൽ അതതു കോളേജുകളിൽ ആരംഭിക്കും. മാത്തമാറ്റിക്സ് പ്രോജക്ട് വൈവ 29നും കമ്പ്യൂട്ടർ പ്രാക്ടിക്കൽ പരീക്ഷ മേയ് 2നും ആരംഭിക്കും. മൈക്രോ ബയോളജിയുടെ പ്രാക്ടിക്കൽ മേയ് 4നു പകരം മേയ് 2നാണ് ആരംഭിക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA