Kerala Kaumudi Online
Friday, 24 May 2019 4.05 AM IST

പ്രകോപനമില്ലാതെ വയോധികനെ കുത്തിക്കൊന്നു സംഭവം കമ്മിഷണർ ഓഫീസിന് മുന്നിൽ

deth

കോഴിക്കോട്: നഗരമദ്ധ്യത്തിലെ കമ്മിഷണർ ഓഫിസിന് മുന്നിൽ പ്രകോപനമില്ലാതെ യുവാവ് വയോധികനെ കുത്തിക്കൊന്നു. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കൊല്ലപ്പെട്ട വയോധികനെ തിരിച്ചറിഞ്ഞില്ല. പ്രതി വളയം കെ.കെ നിവാസിൽ പ്രബിൻ ദാസിനെ (33) കസബ പൊലീസ് അറസ്റ്റ് ചെയ്തു. മാനാഞ്ചിറയിലെ സിറ്റി പൊലീസ് മേധാവി ഓഫീസിന് മുന്നിൽ വച്ച് യാതൊരു കാരണവുമില്ലാതെ പ്രബിൻ വയോധികനെ കത്തികൊണ്ട് കഴുത്തിനും കൈയ്ക്കും കുത്തുകയായിരുന്നു.

വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ വയോധികൻ ചോരയൊലിച്ച നിലയിൽ പൊലീസ് മേധാവി ഓഫീസ് വളപ്പിലേക്ക് ഓടിക്കയറി. പിന്നാലെ കത്തിയുമായെത്തിയ പ്രബിനെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പിടികൂടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്താൻ ഉപയോഗിച്ച കത്തി പൊലീസിന് ലഭിച്ചു. 'എനിക്ക് ജയിലിൽ പോകണം അതിന് ഇവറ്റകളെയൊക്കെ കൊല്ലണം' എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു പ്രബിൻ വയോധികനെ കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രതിക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഫോട്ടോ

കൊല്ലപ്പെട്ട വയോധികൻ

പ്രതി പ്രബിൻദാസ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MURDER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY