SignIn
Kerala Kaumudi Online
Friday, 19 April 2024 2.01 PM IST

പറശ്ശിനി മടപ്പുര ട്രസ്റ്റി പി.എം. വിജയൻ അന്തരിച്ചു

photo

പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുര ട്രസ്റ്റിയും ജനറൽ മാനേജരുമായ പി.എം. വിജയൻ (85) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പയ്യാമ്പലത്ത് നടത്തി.

മുൻ ട്രസ്റ്റിയും ജനറൽ മാനേജരുമായിരുന്ന പി.എം. ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ സെപ്തംബർ നാലിനാണ് ചുമതലയേറ്റത്. പട്ടാളത്തിൽ നിന്ന് വിരമിച്ചശേഷം കണ്ണൂർ നഗരസഭയിൽ ക്ലാർക്കായും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: പരേതയായ സരോജിനി. മക്കൾ: ധനൂപ് (ഐ.ടി, എറണാകുളം), ധന്യ (ദുബായ്). സഹോദരങ്ങൾ: പരേതരായ പറശ്ശിനി മടപ്പുര മുൻ ട്രസ്റ്റിയും ജനറൽ മാനേജരുമായിരുന്ന പി.എം. മുകുന്ദൻ, പി.എം. ഗംഗാധരൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, THIRUVANANTHAPURAM, OBIT
KERALA KAUMUDI EPAPER
TRENDING IN OBIT
PHOTO GALLERY
TRENDING IN OBIT
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.