SignIn
Kerala Kaumudi Online
Saturday, 20 April 2024 5.50 AM IST

വിപണി തിരിച്ചു പിടിക്കാൻ ഡക്ക് ഫെസ്റ്റ്

duck

കോട്ടയം: വറുത്തരച്ചു വച്ച താറാവു കറി അപ്പവും ചേർത്ത് അകത്താക്കാം. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ ജില്ലാ പഞ്ചായത്ത് ഹാളിലേയ്ക്ക് ചെന്നാൽ മതി. പക്ഷിപ്പനി മൂലം വിപണിക്കേറ്റ കനത്ത തിരിച്ചടി നേരിടുകയാണ് ലക്ഷ്യം.

അയ്മനം, കുമരകം മേഖലയിലെ താറാവ് കർഷകരാണ് ഡെക്ക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. താറാവ് ഇറച്ചി ഭക്ഷ്യയോഗ്യം എന്ന ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് ഫെസ്റ്റ്. നന്നായി വേവിച്ച താറാവിറച്ചിയും മുട്ടയും ഭക്ഷിക്കാമെന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പ് അധികൃതരും നിർദേശിച്ചിരുന്നെങ്കിലും ആശങ്കമൂലം ഇറച്ചി ആരും വാങ്ങിയില്ല. ഇതിന് പരിഹാരമെന്ന നിലയിലാണ് ഡക്ക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 250 ഓളം പേർക്ക് അപ്പവും താറാവുകറിയും വിളമ്പും. കളക്ടർ പി.കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി എന്നിവർ മുഖ്യാതിഥികളാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.