കോട്ടയം: കേരളത്തിലെ ഏറ്റവും മികച്ച കർഷകപ്രതിഭയ്ക്ക് മലയാള മനോരമ നൽകുന്ന കർഷകശ്രീ 2022 പുരസ്കാരത്തിന് പാലക്കാട് എലപ്പുള്ളി പഞ്ചായത്തിലെ പള്ളത്തേരി മാരുതി ഗാർഡൻസിൽ പി. ഭുവനേശ്വരി അർഹയായതായി മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു ആറിയിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും സ്വർണപ്പതക്കവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവം അദ്ധ്യക്ഷനും ദേശീയ ക്ഷീരവികസന ബോർഡ് മുൻ ചെയർമാൻ ടി. നന്ദകുമാർ, മുൻ റബർ പ്രൊഡക്ഷൻ കമ്മിഷണർ ഡോ. എ. കെ. കൃഷ്ണകുമാർ, കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മുൻ മേധാവി ഡോ. പി. ഇന്ദിരാദേവി, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |