വാഷിംഗ്ടൺ : പ്രശസ്ത ഹോളിവുഡ് നടൻ ഹ്യൂഗ് ജാക്ക്മാന് കൊവിഡ്. ട്വിറ്ററിലൂടെ ജാക്ക്മാൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറിയ തൊണ്ട വേദനയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്നറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരിപാടികളിൽ പങ്കെടുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജാക്ക്മാൻ പറഞ്ഞു. കൊവിഡിനെ തുടർന്ന് ജാക്ക്മാൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മ്യൂസിക് മാന്റെ ജനുവരി 1 വരെയുള്ള എല്ലാ ഷോകളും റദ്ദാക്കിയതായി ബ്രോഡ് വേ തീയറ്റർ സംഘാടകർ അറിയിച്ചു. ജനുവരി 6 മുതൽ അദ്ദേഹം തിരിച്ചെത്തുമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ ആഴ്ച ജാക്ക്മാന്റെ സഹതാരമായ സട്ടൻ ഫോസ്റ്ററിനും കൊവിഡ് ബാധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |