SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.33 AM IST

സുഡാനിൽ ഖനിയിലുണ്ടായ അപകടത്തിൽ 38 മരണം

cfhnhjjh

ഖാർത്തൂം : സുഡാനിൽ പ്രവർത്തന രഹിതമായ ഖനി തകർന്ന് 38 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ സുഡാനിലെ കോർഡോഫാൻ പ്രവിശ്യയിലുള്ള ഫുജ ഗ്രാമത്തിലാണ് അപകടം. അപകടത്തെ തുടർന്ന ് ഖനിയുടെ നിരവധി ഭാഗങ്ങൾ തകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതും മൃതദേഹങ്ങൾ പുറത്തെടുക്കുന്നതുമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.അതേ സമയം ഖനി പ്രവർത്തനക്ഷമമല്ലെന്നാണ് ഇതിന്റെ മേൽനോട്ടച്ചുമതലയുള്ള കമ്പനിയുടെ വാദം. എന്നാൽ അടച്ചിട്ട ഖനിയിൽ എങ്ങനെയാണ് അപകടം ഉണ്ടായത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് ഈ പ്രദേശത്ത് ഖനനം ചെയ്യുന്നത് നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഉത്തരവ് മറികടന്ന് മതിയായ സുരക്ഷയില്ലാതെ പലയിടങ്ങളിലും അനധികൃത ഖനനം നടത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.